
ചെങ്ങന്നൂർ: വീരശൈവ സഭ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. വീരശൈവ സമുദായത്തിന് വിദ്യാഭ്യാസ ആനുകൂല്യം, എയ്ഡഡ് കോളേജ്, ദേവസ്വംബോർഡ് മെമ്പർ, സമുദായാചാര്യൻ ബസവേശ്വരന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി സഹായങ്ങൾ നൽകിയ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷത വഹിച്ചു. ജി. സുധാകരൻ എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു എന്നത് ജി. സുധാകരൻ എം.എൽ.എ. ഉദ്ഘാടന സന്ദേശത്തിൽ അനുസ്മരിച്ചു. സമിതിജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അനുശോചന പ്രമേയം അവതരിപ്പിച്ചു. സമിതി നേതാക്കളായ അജിത്ത് പൊൻകുന്നം, ഹരികുമാർ കൊല്ലം, രഞ്ജിത്ത് ഹരിപ്പാട്, പ്രീത മാവേലിക്കര എന്നിവർ അനുശോചിച്ചു.











